കുവൈത്തിൽ 1.5 കിലോഗ്രാം ഹെറോയിൻ കടത്താനുള്ള വൻ ഓപ്പറേഷൻ പരാജയപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഷ്യൻ രാജ്യത്ത് നിന്ന് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു ശൃംഖലയുമായി ബന്ധമുള്ള പ്രതിയെ എയർ കാർഗോ പോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തു.ഒന്നര കിലോയോളം ശുദ്ധമായ ഹെറോയിൻ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ക്രിമിനൽ സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ള പ്രതിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസിൻ്റെ ഏകോപനത്തോടെ എയർ കാർഗോ പോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
"പ്രതിയെ ചോദ്യം ചെയ്യലിൽ, മയക്കുമരുന്ന് കടത്തുക എന്ന ഉദ്ദേശത്തോടെ തനിക്കും രാജ്യത്തിന് പുറത്തുള്ള പങ്കാളികൾക്കും ഉള്ളതാണെന്ന് പ്രതി സമ്മതിച്ചു" എന്ന് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.ആവശ്യമായ നിയമനടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും ഡ്രഗ്‌സ് പ്രോസിക്യൂഷനു കൈമാറിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.